Menu Close

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എംപിഐ ഷോപ്പ് തുടങ്ങാം

പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങാന്‍ പട്ടികവര്‍ഗ്ഗ വികസനവകുപ്പും പൊതുമേഖലാസ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്‍ഡ്യയും സംയുക്തമായി ചേര്‍ന്ന് സംശുദ്ധവും സംപുഷ്ടവുമായ എംപിഐയുടെ ഇറച്ചിയുടെയും ഇറച്ചി ഉല്‍പ്പന്നങ്ങളുടെയും വിപണനം നടത്താനുള്ള ഷോപ്പുകള്‍ സ്ഥാപിച്ചുനല്‍കുന്നു. ഒരു ഗുണഭോക്താവിന് സൗജന്യമായി 3 ലക്ഷം രൂപയുടെ മുതല്‍മുടക്കിലാണ് മീറ്റ് ഷോപ്പുകള്‍ സ്ഥാപിച്ചുനല്‍കുന്നത്. പ്രവര്‍ത്തനമൂലധനവും വാടകമുറിക്കുള്ള സെക്യൂരിറ്റിത്തുകയും ഇതില്‍ ഉള്‍പ്പെടും. വൈദ്യുതി കണക്ഷനുള്ള 100 സ്വ.മീ. വിസ്തീര്‍ണ്ണമുളള കടമുറി വാടകയ്ക്കോ സ്വന്തമായോ ഗുണഭോക്താവ് കണ്ടെത്തി അറിയിക്കണം. ആകെ 10 പേര്‍ക്കാണ് ഇപ്പോള്‍ ഈ ആനുകൂല്യം നല്‍കുന്നത്. അപേക്ഷകള്‍ അതത് ജില്ലകളില്‍ ഡെവലപ്മെന്റ് ഓഫീസറുടെ ശുപാര്‍ശകളോടെ ലഭിക്കേണ്ട അവസാന തീയതി 2024 ജൂലൈ 31. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്‍റ് മാനേജര്‍ (മാര്‍ക്കറ്റിംഗ്), എം പി ഐ ലിമിറ്റഡ്, എടയാര്‍ പി.ഒ, കൂത്താട്ടുകുളം. ഇമെയില്‍: mpiedayarmkt@gmail.com ഫോണ്‍: 8281110007 (പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെയുള്ള സമയങ്ങളില്‍ ബന്ധപ്പെടുക)