റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്സറികളില്‍ കപ്പുതൈകള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. കോട്ടയം എരുമേലി റോഡില്‍ മുക്കടയിലുള്ള സെന്‍ട്രല്‍ നഴ്സറിയില്‍നിന്നും കാഞ്ഞികുളം, മഞ്ചേരി, ഉളിക്കല്‍ ആലക്കോട് കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്സറികളില്‍നിന്നും അംഗീകൃത റബ്ബറിനങ്ങളായ ആര്‍ആര്‍ഐഐ 105, ആര്‍ആര്‍ഐഐ 430, ആര്‍ആര്‍ഐഐ 414 എന്നിവയുടെ കപ്പുതൈകളാണ് വിതരണത്തിനു തയ്യാറായിട്ടുള്ളത്. മുക്കട സെന്‍ട്രല്‍ നഴ്സറിയില്‍നിന്ന് മേല്‍പ്പറഞ്ഞ ഇനങ്ങളുടെ ബഡ്ഡുവുഡ്ഡും പരിമിതമായ തോതില്‍, ക്രൗണ്‍ ബഡ്ഡിങിന് ഉപയോഗിക്കുന്ന എഫ്.എക്സ്. 516 എന്നയിനത്തിന്റെ ബഡ്ഡുവുഡ്ഡും ലഭ്യമാണ്. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ അടുത്തുള്ള റീജിയണല്‍ ഓഫീസിലോ നഴ്സറിയിലോ അപേക്ഷ നല്‍കണം. അപേക്ഷാഫോറം റബ്ബര്‍ബോര്‍ഡിന്റെ ഓഫീസുകളില്‍ ലഭ്യമാണ്. അല്ലെങ്കില്‍ www.rubberboard.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്റര്‍: 04812576622, മുക്കട സെന്‍ട്രല്‍ നഴ്സറി: 8848880279
കപ്പുതൈകള്‍ വില്‍പ്പനയ്ക്ക്
