Menu Close

‘സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം’: ഓണ്‍ലൈന്‍ പരിശീലന പരിപാടി

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന ‘സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം’ എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് 2024 ജൂലൈ 17 ന് ആരംഭിക്കുന്നു. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ 2024 ജൂലൈ 16 നകം ഈ കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 20 ദിവസം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ണ്ണമായും മലയാളത്തിലാണ്പ രിശീലിപ്പിക്കുന്നത്. www.celkau.in/MOOC എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് കോഴ്സില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജൂലൈ 17 മുതല്‍ “പ്രവേശനം” എന്ന ബട്ടണ്‍ ക്ലിക് ചെയ്ത് യുസര്‍ ഐ ഡി യും പാസ്സവേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാം.