റബ്ബർബോർഡിന്റെ കേന്ദ്രഓഫീസിൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്ലാനിങ് ഡിവിഷനിൽ ‘അനലിറ്റിക്കൽ ട്രെയിനി സ്റ്റാറ്റിസ്റ്റിക്സ്’നെ താൽകാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ സ്റ്റാറ്റിസ്റ്റിക്സ്/അഗ്രിക്കൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്സ് എന്നിവയിലേതിലെങ്കിലും ബിരുദാനന്തരബിരുദം ഉള്ളവരും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവരും ആയിരിക്കണം. അപേക്ഷകർക്ക് 2025 ജനുവരി-31 ന് 30 വയസ്സ് കവിയരുത്.താൽപര്യമുള്ളവർ കോട്ടയത്തെ കേന്ദ്ര ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ (സ്റ്റാറ്റിസ്റ്റിക്സ്) ഇൻ ചാർജ് മുൻപാകെ 2025 ജൂൺ 18 ന് രാവിലെ പത്തുമണിക്ക് നിശ്ചിതഫോറത്തിലുള്ള അപേക്ഷയും വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.rubberboard.gov.in സന്ദർശിക്കുക.
റബ്ബർബോർഡ് വാക്ക് ഇൻ ഇന്റർവ്യൂ
