റബ്ബര്‍ബോര്‍ഡിന്‍റെ മാര്‍ക്കറ്റ് പ്രൊമോഷന്‍ ഡിവിഷനിലേക്ക് ചെറുപ്പക്കാരായ മാര്‍ക്കറ്റിങ് പ്രൊഫഷണലുകളെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഇക്കണോമിക്സിലോ മാര്‍ക്കറ്റിങ് പ്രധാന വിഷയമായി ബിസിനസ് അഡ്മിനിസ്ട്രേഷനിലോ ബിരുദാനന്തരബിരുദം നേടിയവവരും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളില്‍ അടിസ്ഥാനവിവരം ഉള്ളവരും ആയിരിക്കണം. മാര്‍ക്കറ്റിങ്/സെയില്‍സ്/മാര്‍ക്കറ്റ് റിസേര്‍ച്ച് എന്നിവയില്‍ പ്രവൃത്തിപരിചയം അഭികാമ്യം. അപേക്ഷകരുടെ പ്രായം 2024 ജൂണ്‍ 01-ന് 30 വയസ്സില്‍ കവിയരുത്. പ്രതിമാസം 25,000 രൂപ വേതനപ്രകാരമുള്ള നിയമനത്തിന്‍റെ കാലയളവ് ഒരു വര്‍ഷക്കാലത്തേക്ക് ആയിരിക്കും. താല്‍പര്യമുള്ളവര്‍ക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ (മാര്‍ക്കറ്റിങ്), മാര്‍ക്കറ്റ് പ്രൊമോഷന്‍ ഡിവിഷന്‍, റബ്ബര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, റബ്ബര്‍ബോര്‍ഡ്, കോട്ടയം – 9 എന്ന വിലാസത്തില്‍ അപേക്ഷകള്‍ അയയ്ക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2024 ജൂണ്‍ 28.