Menu Close

റബ്ബർ നടീൽ ഒരുക്കങ്ങൾ: സംശയങ്ങൾക്ക് ഫോൺസമ്മേളനം

റബ്ബർ നടീലിനുള്ള മുന്നൊരുക്കങ്ങളായ കോണ്ടൂർ ലൈനിങ്, കുഴിയെടുപ്പ്, നിരപ്പുതട്ടുകളുടെ നിർമാണം എന്നിവയെക്കുറിച്ചും തൈനടീലിനെക്കുറിച്ചും അറിയാൻ റബ്ബർബോർഡ് കോൾസെന്ററിൽ വിളിക്കാം. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്ക് 2025 ഏപ്രിൽ 23 ബുധനാഴ്ച രാവിലെ പത്തു മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. ഫേബ ജോസഫ് മറുപടി പറയും. കോൾ സെന്റർ നമ്പർ 0481 2576622.