Menu Close

റബ്ബര്‍വിപണനത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവര്‍ക്ക് അവാര്‍ഡ്.

റബ്ബര്‍വിപണനത്തിനായി റബ്ബര്‍ബോര്‍ഡ് തയ്യാറാക്കിയിട്ടുള്ള ഇലക്ട്രോണിക് ട്രേഡ് പ്ലാറ്റ്ഫോം ആയ എം റൂബി-യില്‍ രജിസ്റ്റര്‍ ചെയ്ത അംഗങ്ങളില്‍ നിന്ന് റബ്ബര്‍വിപണനത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവര്‍ക്ക് ‘എം റൂബി അക്കൊലേഡ് 2024’ അവാര്‍ഡ് നല്‍കുന്നതാണ്. ടയര്‍മേഖല, ടയറിതരമേഖല,  റബ്ബര്‍ഡീലര്‍മാര്‍, റബ്ബര്‍പാല്‍ സംസ്കര്‍ത്താക്കള്‍, ഐ.എസ്‌എന്‍ ആര്‍ സംസ്കര്‍ത്താക്കള്‍, വടക്കുകിഴക്കന്‍മേഖലയിലെ റബ്ബറുത്പാദകസംഘങ്ങള്‍,  വടക്കുകിഴക്കന്‍മേഖല ഒഴികെയുള്ള സ്ഥലങ്ങളിലെ റബ്ബറുത്പാദകസംഘങ്ങള്‍ എന്നിങ്ങനെ ഏഴു വിഭാഗങ്ങളില്‍ നിന്ന്‌ എം റൂബി-യിലൂടെ മികച്ച പ്രകടനം നടത്തുന്നവര്‍ക്കാണ് അവാര്‍ഡ് നല്‍കുക. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അംഗീകാരമായി  നല്‍കുന്നത്‌. കൂടാതെ ഏറ്റവും കൂടുതല്‍ കോണ്‍ട്രാക്റ്റില്‍ ഏര്‍പെടുന്നവര്‍ക്ക്   എം റൂബി ലോയല്‍റ്റി അവാര്‍ഡും  സഹകരണമേഖലയില്‍നിന്ന്‌ എം റൂബിയിലൂടെ കൂടുതല്‍ വിപണനം ചെയ്യുന്നവര്‍ക്ക്‌ എം റൂബി ഇന്നൊവേഷന്‍  അവാര്‍ഡും നല്‍കുന്നതാണ്. 25000 രൂപയാണ് അവാര്‍ഡ്‌ തുക.

റബ്ബര്‍ബോര്‍ഡ് ആരംഭിച്ചിട്ടുള്ള ഇലക്ട്രോണിക് വിപണന സംവിധാനമായ എം റൂബി,  പ്രകൃതിദത്തറബ്ബര്‍ വ്യാപാരം ചെയ്യുന്നതിനുള്ള ഒരു ബദല്‍ സംവിധാനമാണ്‌. 2022- തുടക്കമിട്ട   എം റൂബി യിലൂടെ ഇതിനകം 1765 അംഗങ്ങള്‍ 195 കോടി മൂല്യം വരുന്ന 15,000 ടണ്‍ റബ്ബര്‍ വിപണനം നടത്തിയിട്ടുണ്ട്‌.

എം റൂബി യുടെ റജിസ്ട്രേഷന്‍ ലിങ്ക്‌ – https://www.mrube.in/en-US/user-register, ഫോൺ – 8301952290