റബ്ബർതോട്ടങ്ങളിലെ മണ്ണും ഇലയും പരിശോധിച്ചുള്ള വളപ്രയോഗത്തെക്കുറിച്ചറിയാൻ റബ്ബർബോർഡ് കോൾസെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങൾക്ക് ഇന്ത്യൻ റബ്ബർഗവേഷണകേന്ദ്രത്തിലെ സീനിയർ സയന്റിസ്റ്റ് ഡോ. അമ്പിളി കെ.കെ. 2025 ആഗസ്റ്റ് 07 വ്യാഴാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മറുപടി നൽകുന്നതാണ്. കോൾസെന്റർ നമ്പർ 04812576622.