റബ്ബർ ബോർഡ് പദ്ധതികളിൽ നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കുന്നതിന് റബ്ബർ കർഷകർക്ക് റബ്ബർ ബോർഡ് കോൾ സെന്ററുമായി ബന്ധപ്പെടാം. നാളെ (2025 ഒക്ടോബർ 17 വെള്ളിയാഴ്ച) രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 1.00 വരെ റബ്ബർ ബോർഡിന്റെ വികസന ഓഫീസർ ശ്രീമതി ചന്ദ്രലേഖ കെ. ഈ വിഷയത്തെക്കുറിച്ചുള്ള സംശയങ്ങൾക്ക് ഉത്തരം നൽകും. കോൾ സെന്റർ നമ്പർ 0481-2576622 ആണ്.
റബ്ബർ ബോർഡ് ഓൺലൈൻ അപേക്ഷ
