Menu Close

ജലക്ഷാമ പാടങ്ങളിൽ നെൽ ജലസേചന നിർദേശം

നെല്ല്: ജല ലഭ്യതകുറവുളള പാടശേഖരങ്ങളിൽ പാടത്ത് എപ്പോഴും വെളളം കെട്ടിനിർത്തുന്ന ജലസേചന രീതി ഒഴിവാക്കണം. നട്ട് ഒരാഴ്ചകഴിഞ്ഞ് ചിനപ്പ് പൊട്ടിത്തുടങ്ങുന്നതുവരെ വെളളം കെട്ടിനിർത്തുകയും പിന്നീട്, തലനാരിഴ വലിപ്പത്തിലുളള ചെറിയ വിളളലുകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങുമ്പോൾ മാത്രം അടുത്ത നന നൽകുക എന്ന രീതിയുമാണ് അഭികാമ്യം. എന്നാൽ മണ്ണ് വരണ്ട് ഉണങ്ങുവാൻ അനുവദിക്കരുത്.നെല്ലിൽ കതിർ നിരക്കുന്ന സമയത്തുണ്ടാകുന്ന വരൾച്ച ഉത്പാദനത്തെ കാര്യമായി ബാധിക്കുമെന്നതിനാൽ സൾഫേറ്റ് ഓഫ് പൊട്ടാഷ് (5 ഗ്രാം/1 ലിറ്റർ വെളളം), ബോറോൺ (2 ഗ്രാം/ 1 ലിറ്റർ വെളളം), സാലിസിലിക് ആസിഡ് (50 മില്ലിഗ്രാം/ 1 ലിറ്റർവെളളം) എന്നിവയിൽ ഏതെങ്കിലുമൊന്ന് തളിച്ച്കൊടുക്കുന്നത് വരൾച്ചയെ പ്രതിരോധിക്കാൻ സഹായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *