നെല്ലിന് കതിരുവരുന്ന സമയമായാല്‍ പാടത്തെ വെള്ളം താഴ്ത്തി, വരമ്പിലെ ദ്വാരങ്ങള്‍ അടച്ചശേഷം വളപ്രയോഗം ചെയ്യുക. ഹ്രസ്വകാലമൂപ്പുള്ള ഇനങ്ങള്‍ക്ക് ഏക്കറിന് 20 കിലോ യൂറിയയും 12 കിലോ പൊട്ടാഷും ചേര്‍ക്കുക. മധ്യകാലമൂപ്പുള്ള ഇനങ്ങളാണെങ്കില്‍ ഏക്കറിന് 40കിലോ യൂറിയയും 15 കിലോ പൊട്ടാഷും ചേര്‍ക്കുക. രോഗകീടബാധകള്‍ കൂടുതലായുള്ള പ്രദേശങ്ങളില്‍ യൂറിയയുടെ അളവ് മൂന്നില്‍രണ്ടു ഭാഗമായി ചുരുക്കുക.