Menu Close

വിരിപ്പ് നെല്ലിൽ ചാഴി നിയന്ത്രണം

നെല്ല് (വിരിപ്പ്)-പാലുറക്കുന്ന പരുവം- രണ്ടാം വിള ചെയ്യുന്നവർക്ക് ഞാറ്റടി തയ്യാറാക്കാനുള്ള സമയമാണിത്. ഒന്നാം കൃഷി വൈകി ഇറക്കിയവർ ചാഴിക്കെതിരെ സംരക്ഷണ നടപടികൾ എടുക്കേണ്ടതാണ്. മത്തി-ശർക്കര മിശ്രിതം 20 മി.ലി. ഒരു ലിറ്റർ വെള്ളത്തിനെന്നുള്ള തോതിൽ തളിക്കാവുന്നതാണ്. അല്ലെങ്കിൽ അസാഡിറാക്ടിൻ (3000 ppm) 10 മി.ലി. ഒരു ലീറ്റർ വെള്ളത്തിനെന്ന തോതിൽ തളിക്കാവുന്നതാണ്.