Menu Close

പ്ലാവിലെ റൈസോപസ്സ് കായചീയൽ രോഗം

പൂവിലും, വളരുന്ന കായകളിലുമാണ് ചീച്ചിൽ ആദ്യം കാണപ്പെടുന്നത്. ചാരനിറത്തിലുള്ള പൂപ്പലിന്റെ വളർച്ച കായ്കളുടെ കടക്കൽ നിന്നും കണ്ടുതുടങ്ങുന്നു. കറുത്ത നിറത്തിലുള്ള ഇടതിങ്ങിയ വെൽവെറ്റ് വളർച്ച കായ്കളെ മൂടുന്നു. അടുത്ത ഘട്ടത്തിൽ കായ്കൾ കൊഴിഞ്ഞുപോകുന്നു. നിയന്ത്രിക്കാനായി രോഗബാധയേറ്റ കായ്‌കളും അവശിഷ്ടങ്ങളും ശേഖരിച്ചു നശിപ്പിക്കുക. രോഗം രൂക്ഷമാകുന്ന സന്ദർഭങ്ങളിൽ മാന്‌ഗോസെബ് 75 WP (3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) അല്ലെങ്കിൽ കോപ്പർ ഓക്സിക്ളോറൈഡ് 50 WP (3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) അല്ലെങ്കിൽ ബോർഡോമിശ്രിതം (ഒരു ശതമാനം വീര്യം) തളിക്കുക.