സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന 7-ാമത് മെഷിനറി എക്‌സ്‌പോ 2025ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 2025 സെപ്തംബർ 20 മുതല്‍ 23 വരെ കാക്കനാട് കിൻഫ്ര ഇന്റർനാഷണല്‍ എക്‌സിബിഷൻ സെന്ററിലാണ് എക്‌സ്‌പോ നടക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്ന മെഷീനറികള്‍ പ്രദർശിപ്പിക്കുകയാണ് എക്‌സ്‌പോ ലക്ഷ്യമിടുന്നത്. പുത്തൻ മെഷീനറികളുടെയും നൂതന സാങ്കേതികവിദ്യകളുടെയും സമഗ്രമായ പ്രദർശനമായ മെഷിനറി എക്‌സ്‌പോ 2025ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മെഷിനറി എക്‌സ്‌പോ കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ((https://machineryexpokerala.in/) വഴി സ്റ്റാളുകള്‍ ബുക്ക് ചെയ്യാം. ഫോണ്‍: 9188401707. സംരംഭകർ, മെഷിനറി അംഗീകൃത വിതരണക്കാർ, മെഷിനറി നിർമ്മാതാക്കള്‍, വ്യാപാര പ്രമോഷൻ സംഘടനകള്‍, സ്റ്റാർട്ടപ്പുകള്‍, പ്രൊഫഷണല്‍ അസോസിയേഷനുകള്‍, ഗവേഷണം, സങ്കേതിക പരിശീലന സ്ഥാപനങ്ങള്‍ തുടങ്ങിയവർക്ക് മെഷിനറി എക്‌സ്‌പോയില്‍ പങ്കെടുക്കാം.
രജിസ്ട്രേഷൻ ആരംഭിച്ചു
