Menu Close

ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിൽ സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ നിയമനം

ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി വിഭാഗത്തില്‍ ‘സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ’ (ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച്) തസ്തികയില്‍ താത്കാലികാടിസ്ഥാനത്തിലുള്ള നിയമനത്തിന് എഴുത്ത് പരീക്ഷയും വാക്ക് ഇന്‍ ഇന്‍റര്‍വ്യൂവും നടത്തുന്നു. അപേക്ഷകര്‍ക്ക് കെമിസ്ട്രി, പോളിമര്‍ കെമിസ്ട്രി, റബ്ബര്‍ സയന്‍സ് & ടെക്നോളജി എന്നീ വിഷയങ്ങളിലേതിലെങ്കിലും ബിരുദാനന്ദരബിരുദം ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് 2024 ഒക്ടോബര്‍ 31-ന് മുപ്പത്തിരണ്ടു വയസ്സ് കവിയാന്‍ പാടില്ല. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത, വയസ്സ്, പ്രവര്‍ത്തിപരിചയം തുടങ്ങിയ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളുമായി 2024 നവംബര്‍ 20 രാവിലെ 9.30-ന് ഡയറക്ടര്‍ (റിസേര്‍ച്ച്), റബ്ബര്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, റബ്ബര്‍ബോര്‍ഡ് പി.ഒ., കോട്ടയം- 686009 മുമ്പാകെ ഹാജരാകണം. ഫോൺ – 0481-2353311