Menu Close

റബ്ബര്‍ബോര്‍ഡില്‍ ഗ്രാജുവേറ്റ്‌ ട്രെയിനികളെ നിയമിക്കുന്നു

റബ്ബര്‍ബോര്‍ഡില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഗ്രാജുവേറ്റ്‌ ട്രെയിനികളെ നിയമിക്കുന്നതിന് ‘വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ’ നടത്തുന്നു. കരാര്‍ അടിസ്ഥാനത്തില്‍ 11 മാസത്തേക്കായിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ കൊമേഴ്സില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവരായിരിക്കണം. കൂടാതെ, കമ്പ്യൂട്ടര്‍ പരിജ്ഞാനവും (എംഎസ് ഓഫീസ്, ടാലി തുടങ്ങിയവയില്‍) മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ ആശയവിനിമയം നടത്താന്‍ കഴിവും ഉള്ളവരായിരിക്കണം. അപേക്ഷകര്‍ 2024 സെപ്റ്റംബര്‍ 01-ന് 30 വയസ്സ് പൂര്‍ത്തിയാകാത്തവരായിരിക്കണം. യോഗ്യതയുള്ളവര്‍ വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 2024 ഒക്ടോബര്‍ 28-ന് രാവിലെ 10 മണിക്ക് ഡയറക്ടര്‍, ട്രെയിനിങ് ഇന്‍-ചാര്‍ജ്‌, എന്‍ഐആര്‍ടി, മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rubberboard.gov.in സന്ദര്‍ശിക്കുക. ഫോണ്‍ – 0481 2301231