കാർഷികസർവകലാശാല വനശാസ്ത്രകോളേജിലെ വന്യജീവിശാസ്ത്ര വകുപ്പിലേക്ക് അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ കരാർ നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നു. വൈൽഡ് ലൈഫ് സയൻസ്/ വൈൽഡ് ലൈഫ് ബയോളജി വിഷയത്തിലുള്ള മാസ്റ്റർ ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ deanforestry@kau.in എന്ന ഈമെയിൽ മുഖേന 2024 ജൂൺ 21 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. 2024 ജൂൺ 24 തീയതിയിൽ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി ശാസ്ത്ര കോളേജ്, വെള്ളാനിക്കരയിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് www.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
വനശാസ്ത്രകോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ നിയമനം
