മൃഗസംരക്ഷണ വകുപ്പ് ഇടുക്കി ജില്ലയിലെ ദേവികുളം, അടിമാലി, തൊടുപുഴ, ഇളംദേശം, അഴുത ബ്ലോക്കുകളിലെ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനത്തിന് വെറ്ററിനറി ഡോക്ടര്‍മാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ബിവിഎസ് സി & എ എച്ച്, വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. 2024 നവംബർ 8 വെളളിയാഴ്ച രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഹാജരാകേണ്ടതാണ്. യുവവെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കുന്നതാണ്.