സമഗ്രവിഷ നിയന്ത്രണ പദ്ധതി പ്രകാരം മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന പേവിഷ പ്രതിരോധകുത്തിവയ്പ്പ് യജ്ഞം 2023 സെപ്റ്റംബര്‍ 30 ന് അവസാനിയ്ക്കും. കഴിഞ്ഞ മൂന്ന് മാസത്തിനകം (2023 ജൂണ്‍ 1ന് ശേഷം) പേരോഗ കുത്തിവയ്പ്പെടുപ്പിച്ചിട്ടില്ലാത്ത എല്ലാ വളര്‍ത്തു നായ്ക്കള്‍ക്കും, പൂച്ചകള്‍ക്കും ഇന്നു തന്നെ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് പേവിഷ പ്രതിരോധ കുത്തിവയ്പ്പെടുപ്പിയ്ക്കേണ്ടതാണെന്ന് ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രോജക്റ്റ് കോ ഓഡിനേറ്റര്‍ അറിയിച്ചു. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റുമായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ബന്ധപ്പെട്ടാല്‍ നായ്ക്കളെ വളര്‍ത്തുന്നതിനുള്ള ലൈസന്‍സും കരസ്ഥമാക്കാവുന്നതാണ്.