വിള ഇന്‍ഷുറന്‍സ് റാബി 2024 കാലാവസ്ഥാ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് ഉപയോഗിച്ച് വിളകളായ നെല്ലും പച്ചക്കറികളും (പടവലം. പാവല്‍, പയര്‍, കുമ്പളം, മാത്തന്‍, വെള്ളരി, വെണ്ട, പച്ചമുളക്) കാലാവസ്ഥാ ദുരന്തങ്ങളില്‍ നിന്ന് സംരക്ഷിക്കുക. സംസ്ഥാന സര്‍ക്കാര്‍ ഓരോ വിളയുടെയും കാലാവസ്ഥാ അപകടസാധ്യതകള്‍ വിശദീകരിച്ചിട്ടുണ്ട്, തത്സമയ കാലാവസ്ഥാ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം. എന്തെങ്കിലും നഷ്ടമുണ്ടായാല്‍ 72 മണിക്കൂറിനുള്ളില്‍ കൃഷിഭവനെയോ ഇന്‍ഷുറന്‍സ് കമ്പനിയെയോ അറിയിക്കണം. രജിസ്ട്രേഷന് ആവശ്യമായ രേഖകള്‍: ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ഭൂനികുതി രസീത്, പാട്ടകരാര്‍ (പാട്ടത്തിനാണ് കൃഷി ചെയ്യുന്നതെങ്കില്‍).
റാബി 2024 കാലാവസ്ഥാ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ്
