Menu Close

ആർ.എ.ആർ.എസ്.ഫാം കാർണിവൽ – 2025

ലോകത്താദ്യമായി സങ്കരയിനം തെങ്ങ് വികസിപ്പിച്ച ചരിത്രപാരമ്പര്യമുള്ള 108 വർഷം പൂർത്തീകരിച്ച പിലിക്കോട് ഉത്തരമേഖലാ കാർഷികഗവേഷണകേന്ദ്രം, കർഷകർക്കും കർഷകവൃത്തിയിൽ പങ്കാളികളാകുന്നവർക്കും ആശയങ്ങൾ കൈമാറാനും, രംഗത്തെ പുതുമകൾ പ്രദർശിപ്പിക്കുന്നതിനും, പുതുതലമുറയെ കൃഷിയിലേക്ക് അടുപ്പിക്കുന്നതിനും കാർഷിക വിദ്യാഭ്യാസ-ഗവേഷണസാധ്യതകളെക്കുറിച്ച് പുതുതലമുറയെ ബോധവത്‌കരിക്കുന്നതിനും, കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ പൊതുജനങ്ങളുമായി പങ്കുവെക്കുന്നതിനുമായി, കാസർഗോഡ് ജില്ലാപഞ്ചായത്തിന്റെ സഹകരണത്തോടെ ‘ആർ.എ. ആർ. എസ്. ഫാം കാർണിവൽ – 2025’, ജനുവരി 1 മുതൽ 20 വരെ സംഘടിപ്പിക്കുന്നു. വിവിധവിളകളുടെ ബയോപാർക്കുകൾ, മൃഗസംരക്ഷണം, അലങ്കാരച്ചെടികൾ, നൂതന സാങ്കേതിക വിദ്യകളുടെ ഫീൽഡ്പ്രദർശനം, കാർഷിക സെമിനാറുകൾ, പരിശീലനങ്ങൾ, കാർഷി‌ക ഡോക്യുമെന്ററികളുടെ പ്രദർശനം, അഗ്രോക്ലിനിക്, മണ്ണ്‌പരിശോധന സേവനം, ഫുഡ്‌ഫർക്കുകൾ, നടീൽ വസ്‌തുക്കളുടെയും, മൂല്യവർധിത ഉൽപ്പന്നങ്ങളുടെയും വിപണനം, വാണിജ്യസ്റ്റാളുകൾ, അമ്യൂസ്മെൻ്റ് പാർക്ക്, സായാഹ്ന വിനോദപരിപാടികൾ എന്നിങ്ങനെ വൈവിധ്യമാർന്ന അനുഭൂതികൾ ഫാം കാർണിവൽ ഒരുക്കുന്നു. തൃക്കരിപ്പൂർ എം.എൽ.എ. എം. രാജഗോപാലന്റെ അദ്ധ്യക്ഷതയിൽ 2025 ജനുവരി 03-നു രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്‌തു, പുരാരേഖവകുപ്പ് മന്ത്രി. കടന്നപ്പള്ളി രാമചന്ദ്രൻ ഫാം കാർണിവലിന്റെ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ കേരള കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ബി അശോക് ഐഎഎസ് മുഖ്യപ്രഭാഷണം അവതരിപ്പിക്കും.