എറണാകുളം ജില്ലാപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പയർവർഗ വിള വ്യാപന പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വാരപ്പെട്ടി ഗ്രാമപഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. വാരപ്പെട്ടി കണ്ടോത്ത് പടിയിലുള്ള എൽദോസ് മഞ്ചേപ്പിള്ളിൽ എന്ന കർഷകന്റെ പാടത്ത് വിത്ത് വിതച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം.
പോഷക സമൃദ്ധി മിഷന്റെ ഭാഗമായി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലായി 160 ഹെക്ടർ സ്ഥലത്തു മൂന്നാം വിളയായി പയർ വർഗ വിളകളുടെ ഉത്പാദനം വർധിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പയർ, ഉഴുന്ന് എന്നിവ ആണ് കൃഷി ചെയ്യുന്നത്. കർഷകർക്ക് ആവശ്യമായ വിത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി ഭവനുകൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. പോഷകാഹാര ലഭ്യത ഉറപ്പാക്കുന്നതോടൊപ്പം നെൽവയലുകളുടെ ഫലപുഷ്ടി മെച്ചപ്പെടുത്താനും ഇതുവഴി ഉദ്ദേശിക്കുന്നു.
ചടങ്ങിൽ വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരനായർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്, വാരപ്പെട്ടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം.എസ് ബെന്നി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിസമോൾ ഇസ്മായിൽ, പഞ്ചായത്ത് മെമ്പർമാരായ കെ.കെ ഹുസൈൻ, ഷജി ബെസ്സി, പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ഷേർളി സക്കറിയാസ്, ഡെപ്യൂട്ടി ഡയറക്ടർ വി.പി സിന്ധു, അസിസ്റ്റന്റ് ഡയറക്ടർ പ്രിയമോൾ തോമസ്, മറ്റു കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വാരപ്പെട്ടിയില്‍ പയർവർഗ വിളവ്യാപനപദ്ധതി
