വാഴ തോട്ടങ്ങളിൽ നീർ വാർച്ച ഉറപ്പു വരുത്തുക. മാണം അഴുകൽ തടയുന്നതിന് വാഴക്കന്ന് സുഡോമോണാസ് ലായനിയിൽ (20 ഗ്രാം /ലിറ്റർ) മുക്കി വെച്ചതിനു ശേഷം നടാം.
റബ്ബർ -റബ്ബറിൽ റെയിൻ ഗാർഡ് പിടിപ്പിക്കാനുള്ള പ്രാരംഭ നടപടികൾ ചെയ്യുക. റബ്ബറിൽ കുമിൾ രോഗങ്ങളെ നിയന്ത്രിക്കാൻ ഇൻഡോഫിൽ M 45, 4 SU ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ വെട്ടുപാട്ടയിൽ തളിച്ചുകൊടുക്കുക.
തക്കാളി – സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളതിൽ നേർപ്പിച്ചു ചുവട്ടിൽ ഒഴിച്ചുകൊടുക്കുക. ഇത് തക്കാളിയിലെ കടചിയൽ രോഗത്തെ പ്രതിരോധിക്കും.