കേരള കാര്‍ഷികസര്‍വകലാശാലയുടെ വെള്ളാനിക്കരയിലെ കൊക്കോഗവേഷണ കേന്ദ്രത്തില്‍ പ്രോജക്റ്റ് അസിസ്റ്റന്‍റ് തസ്തികയിലെ 4 ഒഴിവുകളിലേക്കായി കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ബോട്ടണി, പ്ലാന്‍റ് ബ്രീഡിങ് മൈക്രോ ബയോളജി, പ്ലാന്‍റ് ബയോ ടെക്നോളജി, കമ്മ്യൂണിറ്റി സയന്‍സ് എന്നിവയിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. അസ്സൽ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം 2024 ജൂണ്‍ 19ന് രാവിലെ 9.30ന് കൊക്കോ ഗവേഷണ കേന്ദ്രം, വെള്ളാനിക്കരയില്‍ അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്. ഫോണ്‍ – 0487 -2438451, വെബ്സൈറ്റ് – www.kau.in