അന്താരാഷ്ട്ര ചക്ക ദിനമായ 2025 July 4 നോടനുബന്ധിച്ച് തൃശൂർ വടക്കെ സ്റ്റാന്റിനു സമീപമുള്ള എലൈറ്റ് സൂപ്പർമാർക്കറ്റിൽ ചക്ക ഉത്സവം സംഘടിപ്പിച്ചു. മൂന്നു ദിവസം നീളുന്ന ഉത്സവത്തിൽ ചക്കയെ അടിസ്ഥാനമാക്കിയുള്ള അമ്പതോളം ഉല്പന്നങ്ങൾ വിപണനമേളയിൽ ലഭിക്കും. പച്ചയും, പഴുത്തതുമായ ചക്കകൾക്ക് പുറമെ ചക്ക സൂപ്പ്, ചക്കപ്പായസം, ചക്കക്കുരു കാപ്പിപൊടി, ചക്കയപ്പം, ചക്ക കട്ലറ്റ് തുടങ്ങിയ സ്വാദിഷ്ടമായ വിഭവങ്ങൾ ചക്കയുത്സവത്തിന്റെ ഭാഗമായുണ്ടാകും. വിഭവങ്ങളുടെ രുചി അറിയുന്നതിനുള്ള അവസരവും ഉണ്ടാകും.
ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക്
