Menu Close

ഫലവൃക്ഷങ്ങളില്‍ നിന്ന് ആദായം എടുക്കാം, ലേലം 21ന്

മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ തെങ്ങ്, മാവ്, പ്ലാവ്, കശുമാവ് എന്നീ ഫലവൃക്ഷങ്ങളില്‍ നിന്നും 2024 ജൂലൈ 01 മുതല്‍ 2025 ജൂൺ 30 വരെയുള്ള ഒരുവര്‍ഷ കാലയളവില്‍ ആദായം എടുക്കുവാനുള്ള അവകാശം 2024 ജൂൺ 21ന് പകല്‍ 12 മണിക്ക് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്. 1000 രൂപ നിരതദ്രവ്യമടച്ച് ലേലത്തില്‍ പങ്കെടുക്കാവുന്നതാണ്. ഫോൺ – 0471 2732962