Menu Close

പ്രധാനമന്ത്രി മത്സ്യകിസാൻ സമൃദ്ധി സഹ-യോജന അപേക്ഷാ സമാഹരണ ക്യാമ്പ് ഫെബ്രുവരി 25 ന്

പ്രധാനമന്ത്രി മത്സ്യകിസാൻ സമൃദ്ധി സഹ-യോജന (PM-MKSSY) പദ്ധതി പരിചയപ്പെടുത്തുന്നതിനും പദ്ധതിയിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിനുമായി ഫിഷറീസ് വകുപ്പ് അപേക്ഷാ സമാഹരണ ക്യാമ്പ് നടത്തുന്നു. 2025 ഫെബ്രുവരി 25ന് രാവിലെ 9.30ന് തൃശൂര്‍, ചാലക്കുടി രാജീവ്ഗാന്ധി ടൗൺ ഹാളിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്.

മത്സ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുള്ള വായ്പാപദ്ധതി, മത്സ്യകൃഷി ഇൻഷുറൻസ് ഇൻസെന്റീവ്, മത്സ്യ വാല്യൂചെയിൻ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് മൈക്രോ സംരംഭങ്ങൾക്കും സ്വയം സഹായ സംഘങ്ങൾക്കും സഹകരണ സംഘങ്ങൾക്കുമുള്ള പെർഫോമൻസ് ഗ്രാന്റ്, മത്സ്യോത്പന്ന സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കാനും വിപുലീകരിക്കാനും മൈക്രോ സംരംഭങ്ങൾക്കും കുടുംബശ്രീകൾക്കും സ്മോൾ സംരംഭങ്ങൾക്കുമുള്ള പെർഫോമൻസ് ഗ്രാന്റ് പദ്ധതി തുടങ്ങിയവ ക്യാമ്പിൽ പരിചയപ്പെടുത്തും. കൂടുതൽ വിവരങ്ങൾക്ക് 0487-2441132.