കാലവർഷസമയത്ത് ജാതിതോട്ടങ്ങളിൽ ക്രമാതീതമായി ഇലകൊഴിച്ചിൽ കണ്ടുവരാറുണ്ട്. ഇതിന് മുൻകരുതലായി ഒരു ശതമാനം വീര്യമുള്ള ബോർഡോ മിശ്രിതം തളിക്കാവുന്നതാണ്. കോപ്പർ ഓക്‌സി ക്ലോറൈഡ് 2.5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിന് എന്ന കണക്കിൽ നേർപ്പിച്ച് തളിക്കുന്നതും മരത്തിന് ചുവട്ടിൽ മണ്ണ് കുതിർക്കെ ഒഴിച്ചുകൊടുക്കുന്നതും ഈ രോഗം നിയന്ത്രിക്കാൻ സഹായിക്കും.