Menu Close

രോഗപ്രതിരോധത്തിന് മുൻകരുതൽ നടപടികൾ

നെല്ല് (വിരിപ്പ്) – നെല്ലിൽ പോളരോഗം, പോള അഴുകൽ ഇലപുള്ളിരോഗങ്ങള് എന്നിവ വരാൻ സാധ്യതയുണ്ട് മുൻകരുതലായി ഒരു കി.ഗ്രാം നെൽവിത്ത് സ്യൂഡോമോണാസ് കൾച്ചറിൻ്റെ ലായനിയിൽ അര മണിക്കുർ കുതിർത്തുവെച്ച് വിതക്കുക. അല്ലെങ്കിൽ ഞാറിന്റെ വേര് സ്യൂഡോമോണാസ് കൾച്ചറിൽ അര മണിക്കുർ മുക്കിവെച്ച് നടുക

തെങ്ങ് – കൂമ്പ് ചീയൽ – തെങ്ങിലെ കൂമ്പുചീയൽ രോഗത്തിന് മുൻകരുതലായി 1% വീര്യമുള്ള ബോർഡോ മിശ്രിതം തെങ്ങിൻ്റെ കൂമ്പിൽ തളിച്ചു കൊടുക്കാവുന്നതാണ്.

കുരുമുളക് – ദ്രുതവാട്ടം – കുരുമുളകിലെ ദ്രുതവാട്ട രോഗത്തെ പ്രതിരോധിക്കാനായി 2 കിലോ ട്രൈക്കോഡെർമ 90 കിലോ ചാണക പൊടിയും 10 കിലോ വേപ്പിൻ പിണ്ണാക്കുമായി കൂട്ടി കലർത്തി ആവശ്യത്തിന് ഈർപ്പം നിൽക്കത്തക്ക വണ്ണം രണ്ടാഴ്ചത്തേക്ക് വയ്ക്കുക ഓരോ കുരുമുളക് ചെടിയുടെ ചുവട്ടിലും ഈ മിശ്രിതം 2.5 കിലോ വീതം ഇട്ടുകൊടുക്കുക.