Menu Close

പ്രധാന മന്ത്രി മത്സ്യസമ്പദ്‌യോജന പദ്ധതി: മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്ന പദ്ധതി

തൃശ്ശൂര്‍ ജില്ലയില്‍ പ്രധാന മന്ത്രി മത്സ്യസമ്പദ്‌യോജന പദ്ധതി പ്രകാരം പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ നല്‍കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യത്തൊഴിലാളികള്‍ക്കോ, പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ അംഗത്വമുള്ള വ്യക്തികള്‍ക്കോ, സ്വയം സഹായ സംഘങ്ങള്‍ക്കോ, ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്കോ പദ്ധതിയ്ക്കായി അപേക്ഷ സമര്‍പ്പിക്കാം. പദ്ധതി തുകയുടെ 40 ശതമാനം തുക സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. താല്‍പര്യമുള്ളവര്‍ക്ക് ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ 2025 ജനുവരി 10 ന് വൈകീട്ട് 5 നകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഭവന്‍ ഓഫീസുമായോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ 0487-2441132, 9746595719 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.