പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ ഘടകപദ്ധതികളായ ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്റര്‍, അക്വേറിയം കിയോസ്ക്/ ഓര്‍ണമെന്റല്‍ ഫിഷ് എന്നിവ ഉള്‍പ്പെടെയുള്ള ഫിഷ് കിയോസ്ക് നിര്‍മ്മാണം പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ലൈവ് ഫിഷ് വെന്‍ഡിംഗ് സെന്റര്‍ യൂണിറ്റിന് 20 ലക്ഷം രൂപയും ഫിഷ് കിയോസ്ക് നിര്‍മ്മാണം പദ്ധതിക്ക് 10 ലക്ഷം രൂപയുമാണ് യൂണിറ്റ് ചെലവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2024 ഒക്ടോബര്‍ 17ന് വൈകീട്ട് അഞ്ച് മണി. വിശദവിവരങ്ങള്‍ക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലോ ജില്ലയിലെ മത്സ്യഭവനുകളിലോ ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ – 0497 2732340.
പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയുടെ പദ്ധതികളിലേക്ക് അപേക്ഷിക്കാം
