സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന (പി.എം.എം.എസ്.വൈ) പദ്ധതിയുടെ ബയോഫ്ളോക്ക്, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, കുള നിര്‍മാണം, ഇന്റഗ്രേറ്റഡ് അലങ്കാര മത്സ്യ പരിപാലന യൂണിറ്റ് (ശുദ്ധജലം), മത്സ്യവിപണനത്തിനുള്ള മോട്ടോര്‍ സൈക്കിള്‍ വിത്ത് ഐസ്ബോക്സ്, ഓരുജല കൂടുകൃഷി, ഓരുജലകുളങ്ങളിലെ മത്സ്യകൃഷി തുടങ്ങിയ ഘടക പദ്ധതികളിലേക്ക് താത്പര്യമുള്ള കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി പത്തിന് മുമ്പായി രേഖകള്‍ സഹിതം അതത് മത്സ്യഭവനുകളിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോൺ – 04942666428