വയനാട് ജില്ലയിലെ കര്‍ഷകരില്‍ പി.എം കിസാന്പദ്ധതിയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി ആധാര്‍ സീഡിംഗ്, ഇ.കെ വൈസി ഭൂരേഖകള്‍ അപ് ലോഡിംഗ് എന്നിവ ഇനിയും പൂര്‍ത്തിയാക്കാത്തവര്‍ സെപ്റ്റംബര്‍ 30നകം ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. കൃഷി ഭവന് നടത്തുന്ന ക്യാമ്പയിനുകള്‍ വഴി ആധാര്‍ സീഡിംഗും അക്ഷയകേന്ദ്രങ്ങള്‍, പി.എം കിസാന്‍ മൊബൈല്‍ ആപ്പ് വഴി ഇ കെവൈസി നടപടികളും പൂര്‍ത്തീകരിക്കാം. ആധാര്‍ സീഡിംഗ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202506.