ജില്ലയിലെ എല്ലാ കർഷകരും പി എം കിസാൻ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങൾവഴി രജിസ്റ്റർ ചെയ്യണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ആധാർ കാർഡ്, ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് പാസ് ബുക്ക്, ഫോൺ നമ്പർ, കരമടച്ച രസീത് എന്നിവ സഹിതമെത്തണം. ഫാർമർ രജിസ്ട്രിയിൽ എൻറോൾ ചെയ്യുന്ന പിഎം കിസാൻ ഗുണഭോക്താക്കൾക്ക് ഫാർമർ ഐഡി ഭാവിയിൽ നൽകുമെന്നും അറിയിച്ചു. അവസാനതീയതി 2025 ജൂലൈ 31.