റബ്ബര്‍മരത്തിന്റെ ഇളംകമ്പുകളെയും കൂമ്പുകളെയുമാണ് ഈ രോഗം കൂടുതൽ ബാധിക്കുക. വെളുപ്പോ പിങ്കോ നിറത്തിൽ ചിലന്തിവലപോലെയുള്ള കുമിൾ തടിയിൽ വളരുന്നതുകാണാം.
രോഗബാധ പുരോഗമിക്കുന്നതനുസരിച്ച് പിങ്കുനിറത്തിലുള്ള വളർച്ചകൾ വിണ്ടുകീറിയ തടിയിൽ നിന്നുമുണ്ടാകുന്നു. നിയന്ത്രിക്കാനായി രോഗബാധയേറ്റ സ്ഥലം മുതൽ 30 സെ മീ മുകളിലേക്കും താഴേക്കും ബോർഡോകുഴമ്പ് പുരട്ടുക ഉണങ്ങിയ കൊമ്പുകൾ മുറിച്ചു നീക്കണം. ഹെക്സകൊണാസോൾ 5 മില്ലി ഒരുകിലോ റബ്ബർക്കോട്ടിന് എന്ന തോതിൽ തേച്ചുകൊടുക്കുക.