കൃഷിവകുപ്പ് ഫാം ഇൻഫർമേഷൻബ്യൂറോ 2025 – 26 വർഷത്തിൽ കൃഷിസമൃദ്ധിയിൽ എന്റെ കേരളം എന്ന വിഷയത്തെ ആസ്പദമാക്കി ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കൃഷി മൃഗസംരക്ഷണം ക്ഷീരവികസന മേഖലകളിലെ ജീവന്റെതുടിപ്പുള്ള ഹൃദയസ്പർശിയായ ഡിജിറ്റൽ ചിത്രങ്ങളാണ് അയക്കേണ്ടത്.
ഒന്നാം സമ്മാനം 25000 രൂപ
രണ്ടാം സമ്മാനം 15000/-രൂപ
മൂന്നാം സമ്മാനം 10000/-രൂപ
പ്രോത്സാഹന സമ്മാനം 2000/- രൂപ വീതം 10പേർക്ക് എൻട്രികൾ എഡിറ്റർ, കേരളകർഷകൻ, ഫാം ഇൻഫർമേഷൻ ബ്യൂറോ, കവടിയാർ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ പെൻഡ്രൈവ് മുഖേനയോ, fibtvmphotography@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ 2025 ആഗസ്റ്റ് 15 ന് മുൻപ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 8078095860, 9383470289 എന്നീ നമ്പറുകളിൽ ഓഫീസ് സമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.