ഇഞ്ചിയിൽ തണ്ടു തുരപ്പന്റെ ആക്രമണം കാണാൻ സാധ്യതയുണ്ട്. ഇതിനു പ്രതിവിധിയായി ബ്യുവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. ജാതിക്ക് കൊമ്പുണക്കം, ഇലകൊഴിച്ചിൽ, നാര് രോഗം എന്നിവ വ്യാപകമായി കണ്ടു വരുന്നു. ചെമ്പ് അടങ്ങിയ കുമിൾനാശിനികളായ ബോർഡോമിശ്രിതം 1 ശതമാനം വീര്യത്തിൽ അല്ലെങ്കിൽ കോപ്പർ ഓക്സിക്ലോറൈഡ് 2.5 ഗ്രാം 1 ലിറ്ററിന് എന്ന കണക്കിലോ തളിച്ച് ഈ രോഗങ്ങളെ നിയന്ത്രിക്കാവുന്നതാണ്.
ഇഞ്ചിയിലും ജാതിയിലും കീടരോഗങ്ങൾ