കുരുമുളകിൽ കാണപ്പെടുന്ന നിമാവിരകളെ നിയന്ത്രിക്കുന്നതിനായി മിത്ര കുമിളായ പോച്ചോണിയ ക്ലാമിഡോസ്പോറിയ പൊടി 10 ഗ്രാം നന്നായി പൊടിച്ച 2 കിലോ ചാണകത്തിലോ കമ്പോസ്റ്റിലോ ചേർത്ത് ചെടികളുടെ തടത്തിൽ ഇട്ടുകൊടുക്കുക.വഴുതനയിൽ കായ തുരപ്പന്റെ ആക്രമണം കാണാൻ സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കുന്നതിനായി വേപ്പിൻ കുരു സത്ത് 50 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ തളിച്ച് കൊടുക്കാവുന്നതാണ്. ആക്രമണം രൂക്ഷമാണെങ്കിൽ 3 മില്ലി ക്ലോറാൻട്രാനിലിപ്രോൾ പത്ത് ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു തളിക്കുക.
കുരുമുളക്–വഴുതന: കീടനിയന്ത്രണ നിർദേശങ്ങൾ