കുരുമുളക് കാലവർഷത്തിനു മുന്നോടിയായി എത്തുന്ന മഴ ആരംഭിച്ചാലുടൻതന്നെ ദ്രുതവാട്ടത്തെ ചെറുക്കാൻ സ്യുഡോമോണാസ് 30 ഗ്രാം അല്ലെങ്കിൽ ബാസില്ലസ് സബ്ടില്ലീസ് 20 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി കുരുമുളകു ചെടിയുടെ തണ്ടിനോടു ചേർത്ത് മണ്ണിൽ ഒഴിക്കുക. ഒരു ചെടി ചുവട്ടിൽ കുറഞ്ഞത് 500 മില്ലി ഒഴിക്കണം. മഴ ലഭിച്ചാൽ മാസാവസാനത്തോടെ താങ്ങുകാലുകൾ നടാം. വേരു പിടിച്ച താങ്ങുകാലിൽ നിന്ന് 15 സെ.മീ. അകലെ കുഴികളെടുത്തശേഷം ട്രൈക്കോഡെർമ അടങ്ങിയ ജൈവവളം ചേർത്ത് തൈകൾ നടാം.
കുരുമുളക് സംരക്ഷണവും താങ്ങുനടയും
