ഇലകളിൽ തവിട്ടു നിറത്തോട് കൂടിയ പുള്ളിക്കുത്തുകളും ഇവയ്ക്ക് ചുറ്റും മഞ്ഞ നിറത്തിലുള്ള വലയവും കാണാം. തിരി കരിയുകയും കൊഴിഞ്ഞു വീഴുകയും ചെയ്യുന്നു. മൂപ്പ് ആവാത്ത മണികൾ പൊള്ളയായി പിളർന്നു വരുന്നു. എന്നിവയാണ് പൊള്ളുരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗം ബാധിച്ച മണികൾ ചുക്കിച്ചുളിഞ്ഞ് കാണപ്പെടുന്നു. ഇവയെ നിയന്ത്രിക്കാനായി, കാലവർഷം തുടങ്ങുന്നതിന് മുൻപ് കോപ്പർ ഓക്സി ക്ലോറൈഡ് 3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ വള്ളികളിൽ തളിക്കുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായനിയാക്കി തളിച്ച് കൊടുക്കുക.