Menu Close

പപ്പായയിലെ മീലി മൂട്ട

ഇലകളിലും കായകളിലും തണ്ടിലും കണ്ടു വരുന്ന പഞ്ഞിപോലെയുള്ള വസ്തുക്കളാണ് കീടബാധയുടെ ലക്ഷണം. പ്രാണികൾ ഇലകളിൽ നിന്നും തണ്ടിൽ നിന്നും നീരൂറ്റിക്കുടിക്കുന്നു. ഇലകൾ ചുരുണ്ട് മഞ്ഞനിറത്തിൽ കൊഴിയുന്നു. ഇവയെ നിയന്ത്രിക്കാൻ വേപ്പെണ്ണ എമൽഷൻ തളിക്കുക. വെർട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ തളിക്കുക. പ്രാണികളെ ആകർഷിച്ച് പിടിക്കാൻ മഞ്ഞ കെണികൾ സ്ഥാപിക്കുക.