പാലക്കാട് ജില്ലയിലെ പട്ടാമ്പി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
പട്ടാമ്പിയിലെ കാര്‍ഷികപുരോഗതി
✓ കാർഷികമേഖലയിലെ മികച്ച പഞ്ചായത്തിനുള്ള സംസ്ഥാന അവാർഡ് നേടി വല്ലപ്പുഴ.
✓ 4 വിള ആരോഗ്യ പരിപാലനകേന്ദ്രങ്ങൾ ആരംഭിച്ചു.
✓ കൃഷിയിടാധിഷ്ഠിത ആസൂത്രണത്തിന്റെ ഭാഗമായി 80 മാതൃകാ കൃഷിയിടങ്ങൾ.
✓ പട്ടാമ്പി സ്മാർട്ട് കൃഷിഭവൻ ആയി.
✓ 750 കുടുംബങ്ങളിൽ മട്ടുപ്പാവ് കൃഷി ആരംഭിച്ചു.
✓ 45.45 ഹെക്ടറിൽ തരിശുനിലക്കൃഷി.
✓ 2 നാളികേര സംഭരണ കേന്ദ്രങ്ങൾ ആരംഭിച്ചു.
✓ 2.24 കോടി രൂപ ചെലവിൽ രണ്ട് ജലസേചന കുളങ്ങൾ.
✓ 98 കൃഷിക്കൂട്ടങ്ങൾ തുടങ്ങി.
✓ 363.17 ഹെക്ടറിൽ ജൈവകൃഷി.
✓ 64.3 ഹെക്ടറിൽ പുതുകൃഷി.
✓ കാര്‍ഷികമേഖലയില്‍ 1327 പുതിയ തൊഴിലവസരങ്ങൾ.
✓ 4 കേരഗ്രാമങ്ങൾ ആരംഭിച്ചു.