Menu Close

നെല്ല് നടീല്‍ സേവനദായകരുടെ യോഗം 25-ന്

കേരള സംസ്ഥാന കാര്‍ഷികയന്ത്രവല്‍ക്കരണ മിഷന്‍ (KSAMM) തൃശ്ശൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യന്ത്രം ഉപയോഗിച്ച് നെല്ല് നടീല്‍ നടത്തുന്ന സേവനദായകരുടെ (സര്‍വീസ് ഗ്രൂപ്പിന്‍റെ) മേഖലയുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനും അവരുടെ ഒരു യോഗം കേരള സംസ്ഥാന കാര്‍ഷികയന്ത്രവല്‍ക്കരണ മിഷന്‍ സംഘടിപ്പിക്കുന്നു. ആയതിനാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും യോഗത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവരും 8281200673 എന്ന മൊബൈല്‍ നമ്പറില്‍ പേര്, അഡ്രസ്സ് വാട്സ്ആപ്പ് സന്ദേശമായി ഈ 2024 ജൂൺ 25-ന് 5 മണിക്ക് മുന്‍പായി അയക്കേണ്ടതാണ്. യോഗവിവരം പിന്നീട് അറിയിക്കുന്നതാണെന്ന് സംസ്ഥാന കാര്‍ഷികയന്ത്രവല്‍ക്കരണ മിഷന്‍ സ്പെഷ്യല്‍ ഓഫീസര്‍ & ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.