Menu Close

പുഞ്ച നെൽപാടം: തണ്ടുതുരപ്പൻ നിയന്ത്രണ നിർദേശം

പുഞ്ചകൃഷിയുളള നെൽപാടങ്ങളിൽ തണ്ടുതുരപ്പൻ, ഓലചുരുട്ടി എന്നിവയുടെ ഉപദ്രവം ഉണ്ടാകാതിരിക്കാൻ ട്രൈക്കോഗ്രമ്മ മുട്ടക്കാർഡുകൾ ഒരേക്കറിന് 2എണ്ണം എന്ന കണക്കിന് 20 കഷണങ്ങളാക്കി മുറിച്ച് 5 സെന്റിന് ഒന്ന് വീതം പാടത്ത് കെട്ടി വയ്ക്കുക. രണ്ടാഴ്ചയിലൊരിക്കൽ പുതിയ കാർഡുകൾ വെച്ച് നാലഞ്ച് പ്രാവശ്യം ആവർത്തിക്കുക. ഏതാണ്ട് രണ്ടുമാസം പ്രായമായ ഇടത്തരം മൂപ്പുളള നെല്ലിനങ്ങൾക്ക് ഏക്കറിന് 25 കിലോഗ്രാം യൂറിയയും 15 കിലോഗ്രാം പൊട്ടാഷും നൽകാവുന്നതാണ്.