ആലപ്പുഴ, കനകാശേരി പാടത്തു കൃഷിയിറക്കാൻ തോമസ് കെ. തോമസ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. തുടർച്ചയായ മടവീഴ്ചയെ തുടർന്ന് 9 തവണ കൃഷി നഷ്ടമായ പാടശേഖരമാണ് കൈനകരി കൃഷിഭവന് കീഴിലുള്ള കനകാശേരി. നിരന്തരമായ ഇടപെടലിനെ തുടർന്ന് വലിയ കരിയിലും മീനപ്പള്ളിയിലും കൃഷിയിറക്കുകയും വിളവെടുക്കുകയും പ്രദേശം തന്നെ സാധാരണഗതിയിലേക്ക് വരികയും ചെയ്തു. എന്നാൽ കനകാശേരിയിൽ മാത്രം ഇറിഗേഷൻ വകുപ്പിന്റെ അനുമതി ലഭിക്കുന്നില്ല എന്ന കാരണത്താൽ കൃഷിയിറക്കുവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്.