മുംബൈ ആസ്ഥാനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ചേർന്ന് ആലപ്പുഴ ജില്ലയിലെ കാർഷിക സംരംഭകർക്ക് പാക്കേജിങ്ങിൽ പരിശീലനം നൽകി. കൃഷി മന്ത്രി പി. പ്രസാദ് പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന വ്യക്തിഗത സംരംഭകർ, കൃഷിക്കൂട്ടങ്ങളുടെ പ്രതിനിധികൾ, കർഷക ഉത്പാദക സംഘടനകൾ, പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രതിനിധികൾ എന്നിവർക്കാണ് ദ്വിദിന പരിശീലനം നൽകിയത്.
ജില്ലാ കൃഷി ഓഫീസർ അനിത ജെയിംസ് ആധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങിലെ വിദഗ്ധർ ക്ലാസുകൾ നയിച്ചു. കൃഷിവകുപ്പ് സ്ഥാപനമായ സമേതിയാണ് പരിശീലനപരിപാടി ഏകോപിപ്പിച്ചത്
പാക്കേജിങ്ങിൽ പരിശീലനം നൽകി കൃഷിവകുപ്പ്
