Menu Close

പി.എം.എം.എസ്.വൈ പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ ജില്ലയിൽ പി.എം.എം.എസ്.വൈ പദ്ധതി പ്രകാരം ലൈവ് ഫിഷ് വെന്റിംഗ് സെന്റർ (യൂണിറ്റ് കോസ്റ്റ് – 20 ലക്ഷം), മിനി ഫീഡ് മിൽ (യൂണിറ്റ് കോസ്റ്റ് – 30 ലക്ഷം), പെൻ കൾച്ചർ (യൂണിറ്റ് കോസ്റ്റ് – മൂന്ന് ലക്ഷം) എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. 40 ശതമാനം സബ്‌സിഡി ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ എല്ലാ മത്സ്യഭവനുകളിലും ലഭ്യമാണ്. താൽപര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷകൾ അനുബന്ധ രേഖകൾ സഹിതം 2025 ഏപ്രിൽ 16 ന് വൈകീട്ട് നാലിനകം അതാത് യൂണിറ്റ് ഓഫീസുകളിൽ (അഴിക്കോട്/ചേറ്റുവ/ചാലക്കുടി/നാട്ടിക/ചാ വക്കാട്/പിച്ചി) സമർപ്പിക്കണം. ഫോൺ: 0487 2421090, 9746595719.