തൃശ്ശൂര്‍ ജില്ലയില്‍ കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന കുളങ്ങളിലെ കരിമീന്‍ കൃഷി, കുളങ്ങളിലെ ചെമ്മീന്‍ കൃഷി, ഒരു നെല്ലും ഒരു ചെമ്മീനും കൃഷി, വനാമി ചെമ്മീന്‍കൃഷി എന്നീ ഓരുജല മത്സ്യകൃഷി പദ്ധതികളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ മത്സ്യഭവനുകളില്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം അതാത് യൂണിറ്റ് ഓഫീസുകളില്‍ (അഴീക്കോട്/ ചേറ്റുവ/ ചാലക്കുടി/ നാട്ടിക/ ചാവക്കാട്/ ഇരിങ്ങാലക്കുട) 2025 ജനുവരി 7 ന് വൈകീട്ട് 4 നകം സമര്‍പ്പിക്കണം. ഫോണ്‍: 0487 2421090, 9746595719.