Menu Close

ചേനയ്‌ക്ക് ജൈവ സംരക്ഷണ മാർഗങ്ങൾ

വിത്ത് ചേന കഷ്ണങ്ങൾ രോഗ കീട വിമുക്തമാക്കുന്നതിനായി ചാണക പാലിൽ സ്യൂഡോമോണാസ് 20 g/lt എന്ന തോതിൽ ചേർത്ത് കുഴമ്പിൽ മുക്കി തണലിൽ ഉണക്കി നടുക. നടുന്ന കുഴിയിൽ ട്രൈക്കോഡെർമ സംമ്പുഷ്ടീകരിച്ച കിലോഗ്രാം എന്ന തോതിൽ ഇട്ട് നടാവുന്നതാണ്.

ചേനയ്ക്ക് മണ്ണ് അടിപ്പിക്കുന്ന സമയം കടചീയൽ സാധ്യതയുള്ളതിനാൽ സ്യൂഡോമോണാസ് 20 g/lit എന്ന തോതിൽ കലക്കി ഇലകളിലും തണ്ടിലും ചുവട്ടിലും ഒഴുക്കുന്നത് ഉണ്ടാകുന്ന മുറിവിലൂടെ കടചീയൽ രോഗം ഉണ്ടാകുന്നതിനെ തടയാൻ സഹായിക്കും.