Menu Close

ജൈവ ഉത്പാദനോപാദികൾ വിൽപ്പനയ്ക്ക്

കേരള കാർഷിക സർവ്വകലാശാലയുടെ ഭാഗമായി പ്രവർത്തിക്കുന്ന കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിൽ (ATIC) ജൈവ ഉത്പാദനോപാദികൾ വിൽപ്പനയ്ക്ക്. അയർ, അയർ അറ്റിക്, അസോസ്പെറില്ലം, അസൊട്ടോബാക്റ്റർ, ബിവേറിയ, വാഴയ്ക്ക് ഉപയോഗിക്കുന്ന ജൈവ ജീവാണു നിയന്ത്രണ മിശ്രിതം, പച്ചക്കറികൾക്ക് ഉപയോഗിക്കുന്ന ജൈവ ജീവാണു നിയന്ത്രണ മിശ്രിതം, ജൈവവളക്കൂട്ട്, ജൈവ ഉദ്യാന മിശ്രിതം, ചകിരിച്ചോറ് അടിസ്ഥാനപ്പെടുത്തിയുള്ള ഇനോക്കുലം, ചകിരിച്ചോർ കമ്പോസ്റ്റ്, തുള്ളിനന കിറ്റ്, ഇ എം ലായനി, സമ്പുഷ്ടീകരിച്ച ഉണക്ക ചാണകം, മിശ്രിതം നിറച്ച ഗ്രോ ബാഗ്, ഫിഷ് അമിനോ ആസിഡ്, ഗോമൂത്രം, ജീവാമൃതം, കവജ്, സ്യൂഡോമോണാസ് ലായനി, ട്രൈക്കോഡർമ ലായിനി, മെറ്റാറൈസിയം, മൈക്രോസോൾ, മൈക്രോ -സ്പ്രിംഗ്ലർ കിറ്റ്, നന്മ, വേപ്പ് -വെളുത്തുള്ളി – മുളക്സോപ്പ്, തുടങ്ങിയവ നിലവിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കായി 0487-2370540, 0487-2371340 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.